സിനിമാ തിരക്കുകൾ മാറ്റിവച്ച് കൂട്ടുകാർക്കൊപ്പം അവധി ആഘോഷത്തിലാണ് അനുശ്രീ. കൂട്ടുകാർക്കൊപ്പമുളള സന്തോഷ നിമിഷങ്ങൾ അനുശ്രീ ഇടയ്ക്കിടെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന വീഡിയോയാണ് അനുശ്രീ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
തുളളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ടാണ് അനുശ്രീ പാടുന്നത്. താരത്തിനു ചുറ്റും കൂട്ടുകാരുമുണ്ട്. അനുശ്രീ പാട്ടു പാടുമ്പോൾ കൂട്ടുകാരും ഒപ്പം പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ. കൂട്ടുകാർക്കൊപ്പം വളരെ സന്തോഷത്തിലാണ് അനുശ്രീയെന്ന് വീഡിയോയിൽനിന്നും വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക