നടൻ ആമിർ ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വർധനവിന് കാരണമെന്ന് ബിജെപി എംപി. മധ്യപ്രദേശിലെ ബിജെപി എംപി സുധീര്‍ ഗുപ്തയാണ് വിവാദ പരാമർശം നടത്തിയത്. രാജ്യത്ത് ഒരിഞ്ച് ഭൂമി പോലും വർധിക്കുന്നില്ലെന്നും പക്ഷെ ജനസംഖ്യ വളർന്ന 140 കോടിയാകുന്നുവെന്നും ഇതൊരു നല്ല വർത്തയല്ലെന്നും അദ്ദേഹം പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ലോക്സഭാ എംപി സുധീര്‍ ഗുപ്ത പരാമർശം നടത്തിയത്.
കര്‍ഫ്യൂവും ലോക്ക്ഡൗണും താൽക്കാലികമായി ഒഴിവാക്കാൻ കുവൈത്ത്
ഇന്ത്യയുടെ സൂപ്പര്‍ താരം ആമിര്‍ ഖാന് ആദ്യഭാര്യ റീനയെയും അവരുടെ മക്കളെയും ഇപ്പോള്‍ രണ്ടാം ഭാര്യ കിരണിനെയും അവരുടെ മകനെയും ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിന് ശ്രമിക്കുകയാണ്. ആമിര്‍ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ സന്തുലനം തെറ്റിക്കുന്നത്, സുധീർ ഗുപ്ത പറഞ്ഞു. എംപിയുടെ പരാമർശത്തിൽ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക