തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുക.
കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആർ പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകളുണ്ടായേക്കും. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ എല്ലാദിവസവും കടകൾ തുറക്കുന്നത് പരിഗണിയിലാണ്. ശനിയും ഞായറുമുള്ള ലോക്ക്ഡൗൺ തുടരുന്നതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ തൽക്കാലം തൽസ്ഥിതി തുടർന്നേക്കും. റസ്റ്ററന്റുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടൻ ഉണ്ടാവില്ല. അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒൻപതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. പുതിയ ടിപിആറിന്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിക്കുന്നത് പുനക്രമീകരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക