ശബരിമലയിൽ കർക്കടക മാസ പൂജകൾ നടക്കാനൊരുങ്ങുന്നു. കർക്കടക മാസ പൂജകൾക്കായി തുറക്കുമ്പോൾ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അയക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന ഭക്തർക്കായി കെഎസ്ആര്‍ടിസി യാത്രാ സൗകര്യമൊരുക്കും. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചു നൽകിയിരിക്കുന്നത്.
ഒളിമ്പിക്സ് ജേതാക്കൾക്ക് പാരിതോഷികം നൽകും, പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ
യാത്രാ സൗകര്യം ഒരുക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ കെഎസ്ആര്‍ടിസി വിന്യസിച്ച് കഴിഞ്ഞിട്ടുണ്ട്. ജൂലൈ 16 മുതല്‍ പമ്പയിലും നിലയിലും നടത്തുന്ന സര്‍വ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി മൈക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും യാത്ര അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക