തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ . കടകളുടെ പ്രവര്‍ത്തന സമയം നീട്ടും. ബാങ്കുകൾ എല്ലാം ദിവസവും പ്രവര്‍ത്തിക്കാം. എന്നാൽ വാരാന്ത്യ ലോക്ഡൗൺ തുടരും. ഇന്നു ചേർന്ന അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. നേരത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ബി,സി കാറ്റഗറിയില്‍പെടുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടു മണിവരെ പ്രവര്‍ത്തിക്കാം. ടി.പി.ആര് നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക