സിനിമയിൽ അവസരങ്ങൾ ലഭിക്കാതിരിക്കാൻ തനിക്കെതിരെ ആരോ കൂടോത്രം ചെയ്തുവെന്ന് രജത്കുമാർ. 15ഓളം സിനിമകളിൽ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ പിന്നീട് ആ അവസരങ്ങൾ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
രജത് കുമാറിന്റെ വാക്കുകൾ:
ഓഫറുകളെക്കുറിച്ച് ഒന്നും പറയണ്ട 10- 15 ഓഫാറുകളോളം വന്നു. ലാലേട്ടൻ പറഞ്ഞു ലാലേട്ടന്റെ രണ്ടു സിനിമയിൽ തരാമെന്ന്. പക്ഷെ അദ്ദേഹം പറഞ്ഞ ആ രണ്ട് സിനിമകളും കഴിഞ്ഞു. ദിലീപ് സാറിന്റെ ഒരു വർക്ക് പറഞ്ഞു. വിജയ് ബാബു സാറിന്റെ ഒരു ജയസൂര്യ ചിത്രം പറഞ്ഞു. അങ്ങനെ മൊത്തം ഒരു പതിനഞ്ചു വർക്കുകൾ ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. ഈ അടുത്ത ഞാൻ കേട്ടത് എനിക്ക് എതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ഈ ഫീൽഡിൽ അങ്ങോട്ട് കയറാൻ പറ്റാത്ത എന്നും അറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക