ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്ക് ‘നരപ്പ’ ട്രെയലർ പുറത്തുവിട്ടു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. തമിഴിൽ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ പ്രിയാമണി എത്തുന്നു. റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 20നാണ് റിലീസ്. തമിഴിൽ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക