വാഷിങ്ങ്ടൺ: കൊറോണ വൈറസ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് വകഭേദങ്ങളായ കാപ്പയും, ഡെൽറ്റയും ലോകമെങ്ങും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്.
“ഡെൽറ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു” അദ്ദേഹം പറഞ്ഞു.
ഡെൽറ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. വാക്സിൻ സ്വീകരിച്ചതുകൊണ്ട് മൂന്നാം തരംഗം നേരിടാനാകില്ലെന്നും, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കർശനമായി പിന്തുടർന്നാൽ മാത്രമേ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക