കൊച്ചിയിൽ നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് വീണ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സഞ്ജീവ് സിങാണ് മരിച്ചത്. എറണാകുളം വിദ്യാനഗറിൽ ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്.
പന്ത്രണ്ടാം നിലയുടെ മുകളിലായിരുന്നു മൃതദേഹം. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക