ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഇനി സൗണ്ട് ഇമോജിയും ലഭ്യമാകും. പുതിയ ഫീച്ചര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കൂടാതെ പുതുതായി ആടിന്റെ ഇമോജിയും അവതരിപ്പിച്ചിട്ടുണ്ട്.
ആട് കരയുന്ന ഇമോജിയാണ് സവിശേഷത. ആട് കരയുന്ന ശബ്ദത്തിനു വേണ്ടി തങ്ങളുടെ സൗണ്ട് ടീം ഒരു ദിവസം മുഴുവന്‍ ഓര്‍ഗാനിക് ഫാമില്‍ ആടുകള്‍ക്കൊപ്പം ചിലവഴിച്ചുവെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വീഡിയോ പങ്കുവെച്ച് കമന്റ് ബോക്സില്‍ പറഞ്ഞിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്കും പുതിയ ഇമോജികള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൗണ്ട് ഇമോജിയില്‍ ആദ്യഘട്ടത്തില്‍ കൈയ്യടി, ഡ്രംറോള്‍, ക്രിക്കറ്റ്, പൊട്ടിച്ചിരി തുടങ്ങിയ ശബ്ദങ്ങളാണുള്ളത്. കൂടുതല്‍ സൗണ്ട് ഇമോജികള്‍ പിന്നാലെ വരുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഫെയ്സ്ബുക്കിന് മാത്രമാണ് സൗണ്ട് ഇമോജി ഉള്ളത്. മെസഞ്ചറില്‍ ഇമോജി സെലക്ട് ചെയ്തതിനു ശേഷം ലൗഡ്സ്പീക്കര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ഇമോജിക്കൊപ്പം ശബ്ദവും കേള്‍ക്കാം. മാത്രമല്ല, മെസേജ് അയക്കുന്നതിന് മുമ്ബ് ശബ്ദം കേട്ട് ഉറപ്പുവരുത്തുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക