രാമായണ മാസാരംഭം നാളെ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് ഇത്തവണയും രാമായണം മാസം. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളില്‍ ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. മാത്രമല്ല, ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശങ്ങളിൽ ക്ഷേത്ര ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. നാലമ്പല തീര്‍ത്ഥാടവും ഇത്തവണയില്ല.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സർവീസുകളുമായി കെഎസ്ആര്‍ടിസി
ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ മാത്രമൊതുങ്ങും. വടക്കുന്നാഥന് ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ടില്‍ അൻപത് പേര്‍ക്ക് പ്രവേശനം അനുവദിച്ച് കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 15 ആനകളോടെ ഗജപൂജയും ആനയൂട്ടും നടത്താനാണ് ക്ഷേത്ര ക്ഷേമ സമിതി തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക