കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് കോവിഡ് മൂന്നാം തരംഗം ഉടൻതന്നെ ഉണ്ടായേക്കുമെന്നാണ്. അതിനിടയിൽ സ്കൂളുകൾ തുറന്ന് കുട്ടികളെ ഉൾപ്പെടെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി
കോവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. വാക്സിനേഷൻ പൂർത്തിയാകുന്നതുവരെയും യാതൊരു അപകട സാധ്യതയും ഏറ്റെടുക്കുവാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. അതേസമയം ഹരിയാനയിൽ സ്കൂളുകള്‍ തുറക്കുവാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സാഹചര്യം കൂടുതൽ വഷളാവാതിരിക്കുവാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക