സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം 36,000 കടന്നതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നിരിക്കുന്നത്. 36,120 രൂപയായിരുന്നു ഇന്നലെ വില. ഇന്ന് 80 രൂപ കൂടി 36,200 രൂപയായി. ജുലൈ 11 ന് സ്വർണം പവന് 35,800 രൂപയായിരുന്നു വില.
ഇതിന് ശേഷം ജുലൈ 12 ന് പവന് വില 35,720 ആയി കുറഞ്ഞു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ വില വർധിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 1826.74 ഡോളറായി ഉയർന്നു. 0.01ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയിൽ വിലയിൽ ചെറിയ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 48,289 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക