വാഹനപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ആ വാർത്ത ഒടുവിൽ എത്തിയിരിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടറിന്റെ റിസര്‍വേഷന്‍ തങ്ങൾ ആരംഭിച്ചതായി ഒല വിവരം പുറത്തുവിട്ടു. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നു.
499 രൂപ ഒല ഡോട്ട് കോം എന്ന കമ്പനി വെബ്സൈറ്റ് വഴി അടച്ചുകൊണ്ട് ഉപയോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാം. ഈ വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച സ്പീഡും, അതിനൂതനമായ സാങ്കേതിക വിദ്യകളും ഒപ്പം വലിയ ബൂട്ട് സ്പേസും ഉപയോഗിച്ചാണ് വാഹനമെത്തുന്നത്.
എന്റേത് ഒരു തിരിച്ചുവരവാണെന്ന് ഒന്നും തോന്നുന്നില്ല; മാലിക് വിശേഷങ്ങളുമായി ജലജ
ഉപയോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിൽ മികച്ച സ്കൂട്ടറായി ഉപയോക്താക്കൾക്ക് പ്രാപ്യമാകുന്ന വിലയോടെ വാഹനമെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉടൻ തന്നെ വാഹനത്തിന്റെ വില നിശ്ചയിക്കുമെന്നും പുത്തുവിടുമെന്നും ഒല അറിയിക്കുന്നു. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനപ്രേമികൾക്ക് ആഗ്രഹിച്ച വാർത്ത സമ്മാനിക്കുകയാണ് ഇപ്പോൾ ഒല.
പ്രതികരിക്കാൻ ഇവിടെ എഴുതുക