കണ്ണൂര് :പൊതു വിദ്യാഭ്യാസ വകുപ്പ് ,ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻറ് കൗൺസലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഫോക്കസ് പോയന്റിന്റെ ജില്ലാതല ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ ഓൺലൈനായി നിർവ്വഹിച്ചു.
പ്ലസ് വൺ അഡ്മിഷൻ അപേക്ഷ സുഗമമായി നടത്താനും ഉപരിപഠന സാധ്യതകൾ മുന്നിൽ കണ്ട് പ്ലസ് വൺ പ്രവേശനത്തിൽ വിഷയം തെരഞ്ഞെടുക്കുന്നതിനും കുട്ടികളുടെ സംശയ നിവാരണത്തിനും ഫോക്കസ് പോയിന്റ് സഹായകമാവും. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റുന്നതിനും പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികളിലേക്ക് അപ്പപ്പോൾ എത്തിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കരിയർ ഗൈഡിന്റെ സഹായത്തോടെ പത്താം ക്ലാസ് വിജയിച്ച കുട്ടികളുടെ വാട്ട്സപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. പ്ലസ് വൺ പ്രവേശനം പൂർത്തിയാകുന്നത് വരെ എല്ലാ സഹായവും ഫോക്കസ് പോയിന്റ് വഴി കുട്ടികൾക്ക് ലഭ്യമാകും.
സി ജി ആൻ്റ് എ സി സെൽ കണ്ണൂർ കോ-ഓർഡിനേറ്റർ ആർ റീജ അധ്യക്ഷയായി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ഒ വി പുരുഷോത്തമൻ ഇന്ററക്റ്റീവ് സെഷന് നേതൃത്വം നൽകി. സി ജി ആൻ്റ് എ സി സെൽ സംസ്ഥാന ഫാക്കൽറ്റിമാരായ മേസൺ, ഒ പി അബ്ദുൽ ഹമീദ്, കെ കെ മൊയ്ദീൻ കുട്ടി, മുഹമ്മദ് യൂനുസ് എന്നിവർ പ്രത്യേകം സെഷനും കുട്ടികളുടെ സംശയ നിവാരണവും നിർവഹിച്ചു. സി ജി ആൻഡ് എ സി സെൽ കണ്ണൂർ ജോയിന്റ് കോ -ഓർഡിനേറ്റർ എം രാജേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ പി വി പ്രദീപൻ, തലശ്ശേരി എഡ്യൂക്കേഷൻ ഡിസ്ട്രിക്ട് കൺവീനവർ ജ്യോതിഷ് പോൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക