കോട്ടൂരിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കുളത്തുമ്മൽ സ്വദേശി അമനെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. സംഘത്തലവനടക്കം മറ്റു പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയാണ് കോട്ടൂരിൽ പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ജീപ്പിന് നേരെ അക്രമി സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. എന്നാൽ ബോംബ് പൊട്ടിയില്ല. തുടർന്ന് കല്ലെറിഞ്ഞു. കല്ലേറിൽ ഒരു പൊലീസുകാരന് പരുക്കേറ്റു.
സ്ഥലത്തെത്തിയ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പ് തകർക്കുകയും ചെയ്തു. കൂടുതൽ പൊലീസുകാർ എത്തിയതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക