ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി സാംസങ്. സ്മാർട്ട്ഫോണിന്റെ ഗാലക്സി എം 21 – 2021 ജൂലൈ 21 ന് ആമസോണ്‍ ഇന്ത്യയിലൂടെ വിപണിയിലെത്തും. സാംസങ് ഗാലക്സി എം 21 2021 എഡിഷനില്‍ 6.4 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഇന്‍ഫിനിറ്റി യു കട്ട്ഔട്ട്, ചുറ്റും സ്ലിം ബെസലുകള്‍ എന്നിവ ഉള്‍പ്പെടുമെന്ന് ആമസോണ്‍ ലിസ്റ്റിംഗ് വിശദമാക്കുന്നു. 6000 എംഎഎച്ച് ബാറ്ററിയോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത്.
മാത്രമല്ല, ഈ ബാറ്ററി സൗകര്യം ഒരു ദിവസം മുഴുവൻ ഫോണിൽ ചാർജ് നിലനിൽക്കുവാൻ സഹായിക്കും. എന്നാൽ, ക്യാമറയുടെയും സെന്‍സറുകളുടെയും വിശദാംശങ്ങൾ സാംസങ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 48 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനവുമായി ജോടിയാക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 6.4 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഇന്‍ഫിനിറ്റി യു കട്ട്ഔട്ട്, ചുറ്റും സ്ലിം ബെസലുകള്‍ എന്നിവയും സ്മാർട്ട്ഫോണിൽ ഉൾപ്പെടും. ഫോൺ പ്രേമികൾ ആഗ്രഹിച്ച വിധത്തിലുള്ള സ്മാർട്ട്ഫോൺ തന്നെയായിരിക്കും എന്നത് തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക