ഏപ്രിൽ-മേയ് മാസങ്ങളിൽ നട്ട കിഴങ്ങ് വർഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളർച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വർഗങ്ങൾക്ക് നൽകുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ് വളരെ പ്രധാനം. ഈ സമയത്തു നൽകുന്ന വളപ്രയോഗവും പരിപാലനവുമാണ് കിഴങ്ങ് വർഗങ്ങൾക്ക് വിളവെടുപ്പു വരെയുള്ള വളർച്ചയ്ക്കു സഹായിക്കുന്നത്.
രോഗ, കീടബാധകൾ വളരെ കുറവുള്ളവയാണ് കിഴങ്ങ് വർഗങ്ങൾ. ഇതിനാൽ രാസവളമോ കീടനാശിനി പ്രയോഗമില്ലാതെ നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ ഇവ കൃഷി ചെയ്യാം.
ചേന
ചേനയുടെ തടത്തിലെ കളകൾ പറിച്ചു പച്ചിലകൾ വെട്ടി തടത്തിനു ചുറ്റുമിടണം. ഇതിന് ശേഷം ജൈവ വളങ്ങളിലെ പ്രധാനിയായ പച്ചച്ചാണകം പച്ചിലകളുടെ മീതേയിട്ട് അൽപ്പം മണ്ണ് വെട്ടികൂട്ടാം. ഒരു പിടി പച്ചച്ചാണകം ഉരുളയാക്കി ചേനത്തണ്ടിന്റെ കവിളിൽ വെച്ച് കൊടുക്കണം. ഇതു മഴ ലഭിക്കുന്ന മുറയ്ക്ക് പലപ്പോഴായി ഒലിച്ചിറങ്ങി ചേനയുടെ വേരുകളിലെത്തുകയും നല്ല വളമാകുകയും ചെയ്യും.
കപ്പ
തടത്തിലെ കളകൾ നീക്കം ചെയ്തു ജൈവവളം ചുറ്റുമിട്ടു കൊടുക്കുക. വെണ്ണീര് അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന ജൈവ വളങ്ങൾ തടത്തിലിടാം. കൊടുക്കുന്ന വളങ്ങൾ പെട്ടന്ന് ഒലിച്ച് പോകാതിരിക്കാൻ അൽപ്പം മണ്ണ് വിതറണം. ചാരം നല്ല ജൈവ വളവും രാസവളമായ പൊട്ടാഷിന് തുല്ല്യവുമാണ്. കപ്പക്കിഴങ്ങ് നല്ല പൊടിവെക്കാൻ ചാരം അഥവാ വെണ്ണീര് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക