അമിതമദ്യപാനം അർബുദത്തിനു കാരണമാകുന്നതായി പഠനം. ദി ലാൻസെറ്റ് ഓങ്കോളജി ജേണലിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം അന്താരാഷ്ട്രതലത്തിൽ 7,41,300 പേർക്കാണ് അമിതമദ്യപാനം കാരണം അർബുദം പിടിപെട്ടത്.
ഇത് മൊത്തം രോഗികളുടെ 4.1 ശതമാനം വരും. ഇവരിൽ 77 ശതമാനം (5,68,700) പുരുഷന്മാരാണ്. കഴിഞ്ഞവർഷം ലോകത്താകെ 63 ലക്ഷം പേർക്കാണ് അർബുദം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ പേർക്കും അന്നനാളം, കരൾ, കുടൽ, സ്തനാർബുദ രോഗമാണ് റിപ്പോർട്ടുചെയ്തത്. ഇന്ത്യയിൽ 62,100 പേർക്കാണ് അമിതമദ്യപാനം കാരണം രോഗം സ്ഥിരീകരിച്ചത്.
ഇത് രാജ്യത്തെയാകെ അർബുദരോഗികളുടെ അഞ്ചുശതമാനം വരും. ലോകരാജ്യങ്ങളിൽ അമിതമദ്യപാനം മൂലം അർബുദരോഗികളായവർ കൂടുതലും മംഗോളിയയിലാണ്. എന്നാൽ കുവൈത്തിൽ മദ്യപാനം മൂലമുള്ള രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതേസമയം യൂറോപ്പ്, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ മദ്യ ഉപഭോഗം കൂടിവരുകയാണെന്നും പഠനം പറയുന്നു. കൊവിഡ് ഇതിന് കാരണമായും ചൂണ്ടികാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക