തട്ടുകടയിൽ നിന്ന് ചൂടു ചായയും മുളക് ബജിയും കഴിക്കുന്നത് സുഖമുള്ളൊരു ഏർപ്പാടാണ്. നമുക്ക് ബജി മുളക് വീട്ടിൽ തന്നെ വളർത്താനുള്ള വഴികൾ നോക്കാം. ജൈവരീതിയിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ബജി മുളക്. മേയ് – ജൂൺ, ആഗസ്റ്റ്-സെപ്തംബർ, ഡിസംബർ-ജനുവരി മാസങ്ങളാണ് ബജി മുളക് കൃഷി ചെയ്യാൻ പറ്റിയ സമയം.
തൈ ഒരുക്കൽ
മറ്റ് മുളകുകൾ കൃഷി ചെയ്യുന്നതു പോലെത്തന്നെയാണ് ബജി മുളകിന്റെ കൃഷി രീതിയും. നന്നായി വിളഞ്ഞ മുളകിൽ നിന്നും വിത്ത് ശേഖരിക്കുക. നേഴ്സറികളിൽ നിന്ന് തൈ വാങ്ങിയും നടാം. വിത്തു പാകുന്നതിനു മുമ്പ് കിഴികെട്ടി വെള്ളത്തിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. വിത്ത് പാകിയ ശേഷം ചെറുതായി നനച്ചു കൊടുക്കണം.
തൈ നടൽ
രണ്ടു – മൂന്നാഴ്ചവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റി നടാം. ഗ്രോബാഗിലേക്കാണ് മാറ്റി നടുന്നതെങ്കിൽ മണ്ണൊരുക്കുമ്പോൾ മേൽമണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ഠം, ഉണങ്ങിയ കരിയില, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കാം. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ മിശ്രിതത്തിൽ വായു സഞ്ചാരം ഉറപ്പാക്കാൻ ചകിരിച്ചോർ ചേർക്കണം. അത്യാവശ്യം വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം തൈ നടാൻ.
പരിചരണം
സാധാരണ പച്ചമുളകിന് നൽകുന്ന പരിചരണം തന്നെ മതി ബജി മുളകിനും
പ്രതികരിക്കാൻ ഇവിടെ എഴുതുക