ഇന്ത്യൻ യുവാക്കളുടെ മനസ്സു കവർന്ന് 90-കളുടെ അവസാനം മുതല്‍ 2006 വരെ നിരത്ത് വാണിരുന്ന ബജാജ് കാലിബർ. പിന്നീട് പ്രതാപകാലം പോയപ്പോൾ നിരത്ത് വിട്ടു. എന്നാൽ ആ പഴയ കാലിബർ തിരികെ എത്തുന്നതായാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
100 സി.സി. ബൈക്കുകളുടെ പ്രതാപകാലത്ത് 110 സി.സി. എന്‍ജിനിലെത്തിയ ഈ ബൈക്ക് വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബജാജിന്റെ ബൈക്ക് ശ്രേണി കൂടുതല്‍ വിപുലമായതോടെ 2006-ല്‍ നിരത്തൊഴിഞ്ഞ കാലിബര്‍ എന്ന നാമം മടക്കികൊണ്ടുവരാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍ എന്നാണ് സൂചന.
കാലിബര്‍ എന്ന പേരിന് ബജാജ് വീണ്ടും ട്രേഡ് മാര്‍ക്ക് സ്വന്തമാക്കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ അഭ്യൂഹം. എന്നാല്‍, ഇത് സംബന്ധിച്ച് ബജാജിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജിന്റെയും ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കവാസാക്കിയുടെയും കൂട്ടുകെട്ടിലാണ് 1998-ല്‍ കാലിബര്‍ എന്ന വാഹനം പുറത്തിറങ്ങുന്നത്.
ടൂ സ്ട്രോക്ക് എന്ജിന് ബൈക്കുകള്‍ നിരത്തുകള്‍ വാണിരുന്ന കാലത്ത് മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ ശബ്ദവും കരുത്തുമായി എത്തിയ ഈ 110 സി.സി. ഫോര്‍ സ്ട്രോക്ക് എന്ജിന് ബൈക്ക് വിപണി കീഴടക്കുകയായിരുന്നു. 111.6 സി.സി. എന്‍ജിനായിരുന്നു കാലിബറിന് കരുത്തേകിയിരുന്നത്. 85 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.6 ബി.എച്ച്.പി. പവറായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക