വാഹനപ്രേമികൾക്കിതാ മറ്റൊരു സന്തോഷ വാർത്ത കൂടി. ഏറെ കാത്തിരുന്ന ഹാര്‍ലി – ഡേവിഡ്സണ് സ്പോര്‍ട്സ്റ്റര്‍ എസ് പ്രീമിയം ക്രൂയിസര്‍ ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നാണ് വാർത്തകൾ. വിവിഡ് ബ്ലാക്ക്, സ്റ്റോണ്‍ വാഷ്ഡ് വൈറ്റ് പേള്‍, മിഡ്നൈറ്റ് ക്രിംസണ്‍, എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹാര്‍ലി ഡേവിഡ്സണ് സ്പോര്‍ട്സ്റ്റര്‍ എസ് ക്രൂയിസര്‍ വരുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കന്‍ പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും സാങ്കേതികവും നൂതനവുമായ വാഹനമാണിതെന്നാണ് ഹാർലി അവകാശപ്പെടുന്നത്. അഞ്ച് വ്യത്യസ്ത റൈഡിംഗ് മോഡലുകളും ഹാര്‍ലി-ഡേവിഡ്സണ് ക്രൂയിസര്‍ മോട്ടോര്‍ സൈക്കിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒടുവിൽ കാത്തിരുന്ന വാർത്തയെത്തി, ഇലക്ട്രിക് സ്കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി ഒല ..!
ഇന്ത്യയിലെ വിപണിയിലെത്തുമ്പോൾ വാഹനത്തിന്റെ വില ഏകദേശം പതിനഞ്ച് ലക്ഷത്തോളമായിരിക്കുമെന്നാണ് വിവരം. എല്‍ഇഡി ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ഫ്യുവല്‍ ടാങ്ക്, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ഫ്ലാറ്റ് സീറ്റ്, ബ്രോണ്‍സ് എഞ്ചിന് ഹെഡ്, ബോബ് കട്ട് ഫെന്‍ഡറുകള്‍, ടെയില്‍-പൈപ്പ് അറ്റങ്ങള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്. വേരിയബിള്‍ വാല്‍വ് ടൈമിംഗ് സംവിധാനവുമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഹാര്‍ലി ഡേവിഡ്സണ് പാന്‍ അമേരിക്ക 1250 അഡ്വഞ്ചര്‍ മോഡലിനേക്കാളും വില കുറവാണ് പുതിയ ബൈക്കിനെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക