ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘എൽസമ്മ എന്ന ആൺകുട്ടി’. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ എൽസമ്മയായി എത്തിയത് നടി ആൻ അഗസ്റ്റിനായിരുന്നു. നടൻ അഗസ്റ്റിന്റെ മകൾ എന്ന രീതിയിൽ മലയാളികൾക്ക് അറിയാമായിരുന്ന ആൻ പക്ഷെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയും പ്രിയപ്പെട്ടവളുമായി. ചിത്രത്തിൽ യുവ താരനിരക്കൊപ്പം കേന്ദ്രകഥാപാത്രമായാണ് ആൻ എത്തിയത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, നെടുമുടി വേണു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ആദ്യ സിനിമക്ക് ശേഷം ആൻ കുറച്ച് സിനിമകളിൽ വേഷമിട്ടെങ്കിലും പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ആൻ അഗസ്റ്റിൻ. തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
അന്ന ബെൻ ചിത്രം ഹെലൻ ഹിന്ദിയിലേക്ക്, ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും
സാരിയിലുള്ള തന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചുവപ്പും ക്രീം കളറുമുള്ള സാരിയിൽ അതിസുന്ദരിയാണ് ആൻ അഗസ്റ്റിൻ. താരം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. മിക്കവരും ഉടനെ സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തുവാനാണ് ആവശ്യപ്പെടുന്നത്. എന്നാണ് തിരിച്ചെത്തുന്നതെന്ന് ചോദിച്ച ആരാധകനോട് ഉടനെ താൻ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ആൻ മറുപടി നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക