സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ ഇല്ല. ബക്രീദിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് ഇന്ന് തുടങ്ങി മൂന്ന് ദിവസം കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ആണ് ഉണ്ടാകാറുള്ളത്. എന്നാൽ പെരുന്നാളായതിനാൽ തന്നെ ഇന്നും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും ഒപ്പം തന്നെ മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് പ്രവർത്തനാനുമതിയുണ്ട്. മാത്രമല്ല, ഇന്ന് തുടങ്ങി ചൊവ്വാഴ്ച്ചവരെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനാകും. രാത്രി എട്ട് മണിവരെയാണ് കടകൾ തുറന്നു പ്രവർത്തിക്കുവാനുള്ള അനുമതി നൽകിയിരിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനാനുമതി
തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും ഇന്ന് സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കാം. ‘എ,ബി,സി’ കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഈ ഇളവുകൾ അനുവദിക്കുക. ‘ഡി’ കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിക്കും. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക