അടുക്കളത്തോട്ടത്തിലെ പ്രധാനിയാണ് തക്കാളി. രണ്ട് മൂട് തക്കാളി കൃഷി ചെയ്യാത്തവരുണ്ടാവില്ല. എന്നാൽ തക്കാളി ചെടിയുടെ പൂക്കൾ കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ചെടി നന്നായി വളർന്ന് പൂവിടും എന്നാൽ കായ് പിടുത്തമില്ലാതെ കൊഴിഞ്ഞു പോകുന്നത് വലിയ നിരാശയാണ് കർഷകർക്കുണ്ടാക്കുക. ഇതിനുള്ള പ്രതിവിധികൾ നോക്കാം
താങ്ങും വെയിലും
തക്കാളിച്ചെടിക്ക് താങ്ങു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചെടി വളരുന്ന ഘട്ടത്തിൽ താങ്ങുപയോഗിച്ച് ചെടിയുമായി ബന്ധിപ്പിക്കണം. ടെറസിലാണെങ്കിൽ നല്ല വെയിലുള്ള സ്ഥലത്ത് തക്കാളി നടുന്നതാണ് നല്ലത്. ഗ്രോബാഗിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുകയും വേണം. എന്നാൽ പൂക്കൾ കൊഴിയുന്നത് കുറച്ചൊക്കെ നിയന്ത്രിക്കാം.
സൂക്ഷ്മമൂലകങ്ങളുടെ അഭാവം
തക്കാളിയുടെ പൂക്കൾ കൊഴിയാനുള്ള പ്രധാന കാരണം സൂക്ഷ്മമൂലകങ്ങളുടെ അഭാവമാണ്. വിവിധ തരം മൈക്രോന്യൂട്രിയന്റ് മാർക്കറ്റിൽ ലഭിക്കും. അയൺ, ബോറോൺ, സിങ്ക്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയതാണ് സൂക്ഷ്മ മൂലകങ്ങൾ. മൈക്രോന്യൂട്രിയന്റ് അഞ്ച് മില്ലി ലിറ്റർ എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ തളിക്കുക. ചെടിയുടെ വളർച്ചാ ഘട്ടത്തിലും പൂവിടുന്ന സമയത്തുമാണ് ഇങ്ങനെ ചെയ്യേണ്ടത്. പൂക്കൾ കൊഴിയുന്നത് നല്ല പോലെ നിയന്ത്രിക്കാൻ ഈ പ്രയോഗം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക