കോള്‍ഡ് കോഫി കടയിലെ രുചിയിൽ വീട്ടിൽ തയ്യാറാക്കാം. വെറും രണ്ട് മിനിറ്റ് മാത്രം മതി….
വേണ്ട ചേരുവകൾ…
കാപ്പിപ്പൊടി-3 ടേബിള്‍ സ്പൂണ്‍
പാല്-ഒരു കപ്പ്
ചൂട് വെള്ളം-ഒരു കപ്പ്
ചോക്ളേറ്റ്-3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് -ആവശ്യത്തിന്
ഐസ്ക്യൂബുകള്‍ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. ശേഷം ഐസ്ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കുക. കോൾഡ് കോഫി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക