മുരിങ്ങയില കൊണ്ടു തയാറാക്കാവുന്ന ജൈവവളങ്ങളെയും കീടനാശിനികളെയും കുറിച്ച് നമ്മുക്ക് അറിയാവുന്നതാണ്. മനുഷ്യനെന്ന പോലെ സസ്യങ്ങൾക്കും വളർച്ചയ്ക്ക് ഏറെ സഹായകമാണ് മുരിങ്ങ. മുരിങ്ങ ഇലയും വാളൻ പുളിയും ചേർത്ത് മികച്ചൊരു ജൈവവളം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
മുരിങ്ങയില, 20 ലിറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റ്, വാളൻ പുളി എന്നിവയാണ് ഈ ജൈവവളം തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ.
തയാറാക്കുന്ന വിധം
ബക്കറ്റിൽ പകുതി ഭാഗം മുരിങ്ങയില ഇടുക. ഇത്രയും ഇല ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കിട്ടുന്നത്ര നിറയ്ക്കാം. ഇതിലേക്ക് ഒരുനുള്ള് വാളം പുളി വെളളത്തിൽ അലിയിച്ച് ഒഴിക്കുക. ബക്കറ്റിൽ ബാക്കിയുള്ള ഭാഗത്തും വെള്ളം നിറച്ചു രാവിലെയും വൈകീട്ടും ഒരാഴ്ച്ച ഇളക്കുക. ഒരാഴ്ച ഇങ്ങനെ രാവിലെയും വൈകിട്ടും ഇളക്കണം. ഒരാഴ്ച കഴിഞ്ഞാൽ വളം തയാറായിട്ടുണ്ടാകും.
ഉപയോഗിക്കേണ്ട രീതി
ഒരാഴ്ച്ചക്കുശേഷം ഒരു ലിറ്റർ വളം എടുത്ത് 8 – 10 ഇരട്ടി വെളളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഈ വളം നൽകാൻ പാടുള്ളൂ. അസഹ്യമായ ചീഞ്ഞ മണമാണ് ഈ വളത്തിനെന്ന് ഉപയോഗിക്കുന്നവർ പറയാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക