ശീഥിലീകരിക്കപ്പെട്ട ഒരു മനുഷ്യാത്മാവിന് ദൃശ്യരൂപം ചമക്കുന്ന ദി ഐറണി എന്ന ലഘുചിത്രം നമുക്ക് മുന്നിലെത്തുകയാണ്. ഇവിടെ വകഞ്ഞ് മാറ്റാനോ തല്ലിയകറ്റാനോ കാരണങ്ങൾ ഏറെയുള്ളപ്പോൾ , താളം തകർന്നു പോയ മനസ്സ് നൊമ്പരമായി നമ്മളിൽ കൂടു വെക്കുന്നു.
പിക്സൽ മീഡിയായുടെ ബാനറിലുള്ള ഈ ഹ്രസ്വ ചിത്രം രചനയും സംവിധാനവും നിർവ്വഹിക്കുന്നത് യുവ നാടക സംവിധായകൻ പ്രതാപ് പാടിയിൽ ആണ്. മോഹൻദാസ് കീഴറ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ചന്ദ്രൻ കാരാട്ട് ക്യാമറയും രഞ്ചിത്ത് കോയിപ്ര എഡിറ്റിംഗും സിദ്ധാർത്ഥൻ ആരംഭൻ സംഗീതവും ഒ.മോഹനൻ കയറ്റീൽ ചമയവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കോർഡിനേറ്റർ വൈശാഖ് പാടിയിൽ ആണ്.
18/7/2021 ഞായറാഴ്ച വൈകുന്നേരം 6.30 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ചെറുകുന്ന് പാടിയിൽ നാട്ടരങ്ങിന്റെ വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം ശ്രീ. സന്തോഷ് കീഴാറ്റൂർ സമൂഹ മാദ്ധ്യമങ്ങിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക