രാത്രികാല സൗജന്യ ഡാറ്റ ഓഫര്‍ പുറത്തിറക്കി ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ബക്രീദിനോടനുബന്ധിച്ചാണ് പുതിയ ഓഫർ നൽകുന്നത്. ഓഫറിലൂടെ ജൂലൈ 21 മുതല്‍ രാത്രി പരിധിയില്ലാത്ത ഡാറ്റ ലഭ്യമാകും. മറ്റൊരു ടെലിക്കോം കമ്പനിയും നല്‍കാത്ത ഡാറ്റ ആനുകൂല്യമാണ് ഈ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നൽകാനൊരുങ്ങുന്നത്. 599 രൂപ വിലയുള്ള പ്ലാനിനൊപ്പാണ് ബിഎസ്എന്‍എല്‍ ഈ ഓഫര്‍ നല്‍കുന്നത്.
മിഠായിത്തെരുവില്‍ വഴിയോരകച്ചവടത്തിന് അനുമതി, 36 കേന്ദ്രങ്ങള്‍ മാര്‍ക്ക് ചെയ്തു നല്‍കും
എല്ലാ നെറ്റ് വർക്കുകളിലും അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് നല്കുന്ന പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും ദിവസവും 5 ജിബി ഡാറ്റയും നൽകും. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. സൗജന്യ ട്യൂണുകള്‍, സിങ് മ്യൂസിക് ആപ്പ് ആക്സസ് എന്നിവ ബിഎസ്എന്‍എല്‍ എസ്ടിവി 599 നല്കുന്ന അധിക ആനകൂല്യങ്ങളില്‍ ഉൾപ്പെടുന്നവയാണ്. പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 84 ദിവസത്തേക്കാണ് ആനുകൂല്യങ്ങള്‍ കിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക