“എല്ലാ സമയത്തും നിങ്ങളുടെ കണ്ണുകൾ റോഡിൽ തുറന്നിരിക്കുക” എന്നത് സാധാരണയായി എല്ലാ ഡ്രൈവർമാർക്കും ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പാഠമാണ്.
നിർഭാഗ്യവശാൽ, ഫിലിപ്പൈൻസിലെ ഈ മനുഷ്യൻ ഇക്കാര്യം ഓര്‍ത്തതായി തോന്നുന്നില്ല.
തിരക്കേറിയ ഒരു റോഡിൽ ഒരു ബസ്സിലേക്ക് സൈക്കിൾ നേരെ ഓടിച്ചു കയറ്റിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സൈക്കിള്‍ യാത്രികന്റെ അശ്രദ്ധ വെളിപ്പെടുത്തുന്നതാണ് വീഡിയോ.
സൈക്കിൾ യാത്രികൻ, താൻ പോകുന്നിടത്തേക്ക് ശ്രദ്ധിക്കാതെ, ബസ്സിന്റെ വശത്തേയ്ക്ക് സൈക്കിള്‍ ഓടിക്കുന്നു. വാഹനം നിർത്താതെ ഓടിച്ചു കയറുന്നതിനിടയിയിലാണ് ഇയാള്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലാകുന്നത്. തന്റെ ബാലൻസ് നിലനിർത്താനും ബസ്സിൽ ഇടിച്ചുകയറാതെ താഴെ വീഴാതിരിക്കാനും പാടുപെടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക