നമ്മുടെ നിത്യ ജീവിതത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ. ദിവസേന ധാരാളം ഭക്ഷണം കഴിച്ചത് കൊണ്ട് നമുക്ക് ശെരിയായ ആരോഗ്യം ലഭിക്കണമെന്നില്ല. കഴിക്കുന്ന ഭക്ഷണങ്ങൾ ഗുണങ്ങളേറിയതാവണം. വിറ്റാമിൻ,പ്രോട്ടീൻ, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നാം ശീലമാക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ സി.
ചർമ്മ സംരക്ഷണത്തിനും യൗവനം നിലനിര്‍ത്താനും വിറ്റാമിന്‍ സി സഹായിക്കുന്നു. ചർമ്മം സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിറ്റാമിൻ സി ശീലമാക്കേണ്ടതുണ്ട്.കാരണം വിറ്റാമിന്‍ സി ശരീരം സംഭരിച്ചു വയ്ക്കാറില്ല. വിറ്റാമിൻ സി മൂത്രത്തിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വിറ്റാന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ചർമ്മ സംരക്ഷണത്തിന് പുറമെ മുറിവുകള്‍ ഉണങ്ങാനും പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പിനും വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിൻ സി ശരീരത്തിൽ സ്വന്തമായി ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ ആണ് ഇവ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക