രാജ്യത്ത് കോണ്ടം ഉപയോഗം കുറഞ്ഞതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ‘കോണ്ടമോളജി’ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിൽ പറയുന്നത് രാജ്യത്ത് അവിചാരിത ഗർഭങ്ങളുടെയും, അസുരക്ഷിത ഗർഭച്ഛിദ്രങ്ങളുടെയും, ലൈംഗിക രോഗങ്ങളുടെയും എണ്ണം കൂടിക്കൂടി വരികയാണെന്നാണ്. കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്, കോണ്ടം ഉപഭോഗത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായിട്ടുള്ള 76.5 ശതമാനത്തിന്റെ ഇടിവാണ്.
2008-09 കാലത്ത്, ഏതാണ്ട് 1.9 കോടി ഉപഭോക്താക്കൾ ഉണ്ടായിരുന്ന ഇന്ത്യൻ വിപണിയിൽ 2019-20 -ൽ അത് 45 ലക്ഷമായി ഇടിഞ്ഞു എന്നാണ് ഹെൽത്ത് മാനേജ്മെന്റ് ഇൻഫോർമേഷൻ സിസ്റ്റം സർവേ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് കോണ്ടം വിപണിയ്ക്ക് നേട്ടമുണ്ടായെങ്കിലും നിലവിൽ പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക