മഴക്കാലത്ത് നമ്മുടെ ശരീരം സംരക്ഷിക്കുന്ന പോലെ വീടിനെയും സംരക്ഷിക്കാം. കാരണം വീടിന്റെ സംരക്ഷണത്തിന് കുറച്ച് സമയം ചെലവഴിച്ചാൽ മനസ്സിന് സന്തോഷവും നൽകും ദീർഘകാലം അതിന പായലിൽ നിന്നും വിള്ളലിൽ നിന്നും അകറ്റി നിർത്താം. ഇതിനായി
1. മോയിസ്ചര്‍ അബ്സോര്‍ബേര്‍സ്- കൂടുതല്‍ മഴയുള്ള ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ വീടിനുള്ളിലെ ഈര്‍പ്പം കുറയ്ക്കാന്‍ മോയിസ്ചര്‍ അബ്സോര്‍ബേര്‍സ് ഉപയോഗിക്കാം. ഇത് ഓണ്‍ലൈനായി വാങ്ങാനാവും. അമിതമായി ഈര്‍പ്പമുള്ള മുറികളിലെ ഈര്‍പ്പം കുറയ്ക്കാനും ദുര്‍ഗന്ധമകറ്റാനും അവ വീടിനുള്ളില്‍ വയ്ക്കുന്നത് നല്ലതാണ്.
2. ഇന്‍ഡോര്‍ പ്ലാന്റ്സ്- മഴക്കാലത്ത് വീടിന് പുറത്ത് ചെടിയും പുല്ലുമെല്ലാം വളര്‍ന്ന് കാടുപിടിക്കുന്നത് പതിവാണ്. കുറച്ച് ചെടികളെ വീടിനുള്ളിലേക്ക് മാറ്റി വയ്ക്കാം. ഇത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഓക്സിജന്‍ ലെവല്‍ ഉയരാനും സഹായിക്കും.
3. ഗുണമേന്മ കൂടിയ ഔട്ട്ഡോര്‍ ഫര്‍ണിച്ചറുകള്‍- വീടിന് പുറത്തു ഉപയോഗിക്കുന്ന ഫർണീച്ചറുകളുടെ ഗുണമേന്മ പ്രധാനപ്പെട്ടതാണ്. ഇരുമ്പായാലും തടിയായാലും വാട്ടര്‍പ്രൂഫ് പോളിഷ് നല്കാന് മറക്കേണ്ട.
4. വീട് മനോഹരമാക്കാന്‍ എല്ലാക്കാലവസ്ഥയ്ക്കും അനുയോജ്യമായ ഫാബ്രിക്കില്‍ തീര്‍ത്ത റഗ്ഗുകള്‍, കര്ട്ടന്, കാര്‍പെറ്റ് എന്നിവ ഉപയോഗിക്കാം. നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഈര്‍പ്പത്തെ തടയുകയും കൂടുതല്‍ കാലം ഈട് നില്‍ക്കുകയും ചെയ്യും.
5. ബാല്‍ക്കണിയ്ക്ക് നല്‍കാം ട്രാന്‍സ്പരന്റ് കവറിങ്- ബാല്‍ക്കണിയിലെ ഓപ്പണിങ്സ് ട്രാന്‍സ്പരന്റ് പി.വി.സി ബ്ലൈന്‍ഡ് കൊണ്ട് കവര്‍ ചെയ്യാം. വീടിനുള്ളിലേക്ക് ലഭിക്കുന്ന വെളിച്ചത്തിന് ഒരു കുറവും വരില്ലെന്ന് മാത്രമല്ല മഴക്കാലത്ത് വീടിനുള്ളിലേക്ക് വെള്ളം കടക്കുന്നത് തടയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക