മുൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി ആര് രാധാകൃഷ്ണന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകാൻ സണ്ണി ലിയോണ്‍. ആക്ഷനും സംഗീതവുമുള്ള പൊളിറ്റിക്കൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. സിബിഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്.
‘പട്ടാ’എന്നാണ് ചിത്രത്തിന്റെ പേര്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. സുരേഷ് പീറ്റേഴ്സാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക