കൊറോണ വ്യാപനത്തിനെതിരെ ആളുകളുടെ ശ്രദ്ധയില്ലായ്മയെ ചൂണ്ടിക്കാണിക്കുന്ന “THE IRONY “എന്ന ഷോർട്ട് ഫിലിം പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക് പേജിലൂടെയും ലൂടെ യും വാട്സാപ്പ് ,യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഞായറാഴ്ച വൈകിട്ട് 6:30 യോടെ ചെറുകുന്ന് പാടിയിൽ നാട്ടരങ്ങിന്റെ വേദിയിൽ വച്ച് റിലീസ് ചെയ്തു.
പിക്സൽ മീഡിയായുടെ ബാനറിലുള്ള ‘THE IRONY’ എന്ന ഹ്രസ്വ ചിത്രം രചനയും സംവിധാനവും നിർവ്വഹിക്കുന്നത് യുവ നാടക സംവിധായകൻ പ്രതാപ് പാടിയിൽ ആണ്. മോഹൻദാസ് കീഴറ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ചന്ദ്രൻ കാരാട്ട് ക്യാമറയും രഞ്ചിത്ത് കോയിപ്ര എഡിറ്റിംഗും സിദ്ധാർത്ഥൻ ആരംഭൻ സംഗീതവും ഒ.മോഹനൻ കയറ്റീൽ ചമയവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കോർഡിനേറ്റർ വൈശാഖ് പാടിയിൽ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക