ജനനേന്ദ്രിയം പൂട്ടിനിടയിൽ കുടുങ്ങിയ യുവാവിന് ശസ്ത്രക്രിയയിലൂടെ മോചനം. തായ്ലൻഡ് സ്വദേശിയായ 38കാരനാണ് വേദന സഹിച്ച് രണ്ടാഴ്ച കഴിഞ്ഞത്. വിവാഹം കഴിക്കാനാകാത്തതിനെ തുടർന്ന് നിരാശനായ യുവാവ് പൂട്ട് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നതിനിടെ അത് അബദ്ധത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു.
സമാനമായ പ്രവൃത്തിയില്‍ യുവാവ് ഏർപ്പെടുന്നത് ഇതാദ്യമായല്ല. എന്നാൽ ഇത്തവണ പൂട്ട് ലിംഗത്തിൽ കുരുങ്ങിപ്പോവുകയായിരുന്നു. എന്നാൽ നാണക്കേട് ഭയന്ന് അമ്മയോടോ സുഹൃത്തുക്കളോടോ ഇക്കാര്യം പറയാൻ യുവാവ് മടിച്ചു. വേദന കടിച്ചുപിടിച്ച് ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു. ഇതിനിടെ കടുത്ത അണുബാധയേൽക്കുകയും ചെയ്തു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ആശുപത്രിയിൽ ഡോക്ടർ പൂട്ട് അറുത്തുമാറ്റിയത്.
ശസ്ത്രക്രിയ അരമണിക്കൂറോളം നീണ്ടു. അതേസമയം, രണ്ടാഴ്ച പൂട്ടു ഇറുകിയിരുന്നത് യുവാവിന്റെ ജനനേന്ദ്രിയത്തെ മോശമായി തന്നെ ബാധിച്ചു. രൂപഭേദം വന്ന ലിംഗം ഇനിയുള്ള കാലം സമാനമായ അവസ്ഥയിൽ പ്രവർത്തന രഹിതമായി തന്നെ തുടർന്നേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ജനനേന്ദ്രിയത്തെ രൂക്ഷമായി ബാധിച്ച അണുബാധ കുറയ്ക്കുന്നതിനുള്ള ചികിത്സയിലാണ് യുവാവ് ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക