പെൻഷന് അർഹതയുണ്ടെന്ന് അറിയാത്തതിനാൽ നൂറ് വയസുകാരി മുത്തശ്ശിക്ക് നഷ്ടമായത് ഏതാണ്ട് 77 ലക്ഷത്തിലധികം രൂപ. ബ്രിട്ടനിലാണ് സംഭവം. താൻ കാനഡയിൽ ജോലി ചെയ്തതിനാൽ ബ്രിട്ടനിൽ തനിക്ക് പെൻഷൻ ലഭിക്കില്ലെന്നാണ് മുത്തശ്ശി കരുതിയിരുന്നത്. മാർഗരറ്റ് ബാർഡ് ഷോ എന്ന മുത്തശ്ശിക്കാണ് കഴിഞ്ഞ 20 വർഷത്തോളളമുള്ള പെൻഷൻ നഷ്ടമായത്.
പെൻഷന് അപേക്ഷിക്കാതിരുന്നതാണ് ഇതിന് കാരണം. ബ്രിട്ടനിലെ നിയമ പ്രകാരം 80 വയസ് കഴിഞ്ഞാൽപെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. 2001ൽ ഇവർക്ക് 80 വയസ് പൂർത്തിയാവുകയും ചെയ്തിരുന്നു. 20 വർഷത്തോളം പെൻഷൻ ലഭിക്കുമെന്ന് അറിയാതിരുന്ന മുത്തശ്ശി തന്റെ 100-ാം വയസിലാണ് പെൻഷൻ നഷ്ടപ്പെടുത്തുകയാണ് എന്ന സത്യം മനസിലാക്കിയത്.
ഇതിനെ തുടർന്ന് മുൻ പെൻഷൻ മന്ത്രി സർ സ്റ്റീവ് വെബ് ഇടപെട്ട് മുത്തശ്ശിക്ക് പെൻഷൻ ശരിയാക്കി നൽകി. നിലവിൽ മാർഗരറ്റ് മുത്തശ്ശി മറവി രോഗം ബാധിച്ച് സുറേയിലെ അഡൽസ്റ്റോണിലുള്ള കെയർ ഹോമിലാണ് താമസിക്കുന്നത്. കെയർ ഹോമിലെ ചികിത്സയ്ക്ക് പെൻഷൻ തുക ഗുണം ചെയ്തെന്നും റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക