Home KERALA ‘വെറുതെ അല്ല.. ലിസിക്ക് ബോധമുണ്ട്’; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശന് കടുത്ത സൈബര്‍ ആക്രമണം

‘വെറുതെ അല്ല.. ലിസിക്ക് ബോധമുണ്ട്’; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശന് കടുത്ത സൈബര്‍ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവച്ച പോസ്റ്റിന് എതിരെ വിമര്‍ശനങ്ങള്‍. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യയിലെ മികച്ച നടനായ പ്രധാനമന്ത്രിയുടെ കഴിവ് തിരിച്ചറിയണമെന്നും സിനിമയില്‍ അവസരം നല്‍കണം എന്നാണ് ഒരു കമന്റ്. പെട്രോള്‍ വില ഓര്‍ക്കുമ്പോള്‍ സാറിന്റെ ഫിലിമിലെ ഒരു ഡയലോഗ് ആണ് ഓര്‍മ വരുന്നത്..’

ജീവിക്കാന്‍ ചെറിയൊരു മോഹം തോന്നുന്നു.. സാറ് വിചാരിച്ചാല്‍ എന്നെ കൊല്ലാതിരിക്കാന്‍ പറ്റോ?… ഇല്ലാലേ…’ എന്നാണ് മറ്റൊരു കമന്റ്.

Also Read :   തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുത്.