രണ്ടാം നിലയിലെ ഷോറൂമിലെ ഡെലിവറിക്കിടെ പുത്തന്‍ കാര്‍ തലകുത്തനെ താഴേയ്ക്ക് പതിച്ചു. ഹൈദരബാദിലെ അളകാപുരി ക്രോസ് റോഡിലെ ടാറ്റ ഷോറൂമാണ് ഞെട്ടിക്കുന്ന കാഴ്ചള്‍ക്ക് സാക്ഷിയായത്.
പുതിയതായി വാങ്ങിയ ടാറ്റ ടിയാഗോ കാറിനേക്കുറിച്ച് കസ്റ്റമര്‍ എക്സിക്യുട്ടീവ് വിവരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിനുള്ളിലുണ്ടായിരുന്ന വാഹന ഉടമ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റിയതാണ് അപകട കാരണം. കാര്‍ താഴെ ഇറക്കാനായി നിര്‍മ്മിച്ച ഹൈഡ്രോളിക് റാംപിന് മുകളിലൂടെ കാര്‍ താഴേയ്ക്ക് തലകീഴായി വീഴുകയായിരുന്നു.
വാഹന ഉടമയ്ക്കും ഷോറൂമിന് താഴേയുണ്ടായിരുന്ന ഒരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ അപകടം വ്യക്തമായി പതിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക