നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതെന്ന് താരം പ്രസ്താവനയിലൂടെ അറിയിച്ചു. നടി പോസ്റ്റ് ചെയ്ത നിരവധി ട്വീറ്റുകള്‍ അക്കൗണ്ടിൽ നിന്ന് ഒഴിവാക്കി.
നടിയുടെ പ്രൊഫൈല്‍ ചിത്രവും നീക്കം ചെയ്തു. ആറ് മണിക്കൂര്‍ മുമ്പ് വരെ ഹാക്കര്‍ ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളിലാണെന്ന് കുശ്ബു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റുകളില്‍ തനിക്ക് ബന്ധമില്ലെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക