ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ തങ്ങളുടെ വാഹനത്തിന്റെ വില വർധിപ്പിച്ചു. ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണ് വാഹനത്തിനുള്ളത്. ഇപ്പോഴിതാ എല്ലാ വാഹനങ്ങളുടെയും വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാവ, ജാവ 42 എന്നീ മോഡലുകളുടെ വില 1,200 രൂപ വർധിപ്പിച്ചപ്പോൾ കസ്റ്റം ബോബര്‍ മോഡൽ പെരാക്കിന്റെ വില 8,700 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പരിഷ്കരിച്ചെത്തിയ 293 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്സി എഞ്ചിനാണ് അടിസ്ഥാന ജാവയിലും 42വിന്റെയും പ്രധാന ഭാഗം.
നഗ്നസീനുകള് ചിത്രീകരിച്ച് ഓഡിഷനുകള്‍; ചൂടോടെ വിപണിയിലെത്തും ‘ഹോട്ട് കണ്ടന്റ്’
മാത്രമല്ല, ഖാക്കി, മിഡ്നൈറ്റ് ഗ്രേ എന്നിങ്ങനെ നിറങ്ങളാണ് കമ്പനി പുതിയതായി നൽകിയിരിക്കുന്നത്. പുതുക്കിയ സീറ്റ്, റീട്യൂണ്‍ ചെയ്ത സസ്പെന്ഷന്, കൂടുതല്‍ ഗാംഭീര്യമുള്ള എക്സ്ഹോസ്റ്റ് ശബ്ദം, ട്രിപ്പ് മീറ്റര്‍ എന്നിവ ജാവയിലും 42വിലും ഇടം പിടിച്ചിരിക്കുന്നു. 42 മോഡലിനെക്കാള്‍ 15,000 രൂപയും റെഗുലര്‍ ജാവയെക്കാള്‍ 6000 രൂപയും അധിക വിലയിലാണ് ഈ സ്പെഷ്യല്‍ എഡിഷന് എത്തുന്നത്. ജാവ സ്പെഷ്യൽ എഡിഷൻ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക