Home AUTOMOBILE ഇന്ത്യന്‍ വിപണിയില്‍ താരമായി റെനോ, നേപ്പാളിലേക്കും കയറ്റുമതി ആരംഭിച്ചു…!

ഇന്ത്യന്‍ വിപണിയില്‍ താരമായി റെനോ, നേപ്പാളിലേക്കും കയറ്റുമതി ആരംഭിച്ചു…!

ഇന്ത്യൻ വിപണിയിൽ ഉപയോക്താക്കൾക്ക് ഏറെ പ്രിയങ്കരമായ വാഹനമാണ് റെനോ. ഇപ്പോഴിതാ വാഹനം നേപ്പാളിലേയ്ക്കും കയറ്റുമതി ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരങ്ങൾ. റെനോയുടെ പുതിയ മോഡലിന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നേപ്പാളിലെ റെനോയുടെ ഡീലര്‍മാരായ അഡ്വാന്‍സ്ഡ് ഓട്ടോമൊബീല്‍സ് വഴി വിൽപ്പന നടത്തുമെന്നാണ് വിവരം. ഡിസൈന്‍, എന്‍ജിനീയറിംഗ്, മാനുഫാക്ച്ചറിംഗ് ശേഷിയിൽ ഇന്ത്യയുടെ ഉത്തമ ഉദാഹരണമാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന കൈഗര്‍ എസ്യുവി.

ആ ടീസര്‍ ഗ്രാഫിക്‌സല്ല, പണിയെടുത്ത് ഉണ്ടാക്കിയത്; ‘കനകം കാമിനി കലഹ’ത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

റെനോയുടെ വിങ് ഗ്രില്‍, രണ്ടായി ഭാഗിച്ച ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, C ഷെയ്പ്പിലുള്ള ടെയില്‍ ലാംപ് എന്നിവ ലഭ്യമാക്കുന്നു. ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍ എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയറിൽ ഉള്ളത്. പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലായാണ് വാഹനം എത്തുക. സ്റ്റിയറിംഗ് വീലിന് പുറകിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഡിസ്പ്ലേ എന്നിവയും നൽകിയിട്ടുണ്ട്.

Also Read :   ഒടിടികളിൽ റിലീസിനൊരുങ്ങി “നല്ല വിശേഷം