ഇന്ത്യയിൽ ലെനോവോ ടാബ് പി 11 അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മാസം 26 നാണ് ടാബ് അവതരിപ്പിക്കുക. ആമസോണ്‍ പ്രൈം ഡെയ്സ് വില്‍പ്പനയ്ക്കിടെയാണ് രാജ്യത്ത് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുക. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലെനോവോ ടാബ് പി 11 പ്രവർത്തിക്കുക. 13 എംപി പിന് ക്യാമറയും എല്‍ഇഡി ഫ്ലാഷും 8 എംപി ഫ്രണ്ട് ഫേസിംഗ് സെന്‍സറും ഉൾപ്പെട്ടിരിക്കുന്നു. അഡ്രിനോ 610 ജിപിയു, 6 ജിബി റാം, 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രോസസറാണ് ടാബിന് പ്രധാനമായും കരുത്ത് പകരുന്നത്.
ബ്ലാക്ക്, ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് ടാബ് എത്തുന്നത്. ഡോള്‍ബി അറ്റ്മോസ് ട്യൂണ്‍ ചെയ്ത ക്വാഡ് സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണ്‍ അറേ, സ്മാര്‍ട്ട് വോയ്സ് ഡിഎസ്പി എന്നിവയാണ് ടാബിന്റെ മറ്റു സവിശേഷതകൾ. 2000 x 1200 പിക്സല്‍ സ്ക്രീന്‍ റെസല്യൂഷനും 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ടാബിനുണ്ട്. മാത്രമല്ല, കീബോര്‍ഡും സ്റ്റൈലസ് സപ്പോര്‍ട്ടും ടാബിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക