തെന്നിന്ത്യൻ സൂപ്പർ താരമാണ് നയൻതാര. ഏറെ ആരാധകരുള്ള നയൻതാര കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് ഇപ്പോൾ ആരാധകർക്ക് മുന്നിലെത്താറുള്ളത്. മലയാളത്തിൽ നിന്ന് സിനിമാ ലോകത്തെത്തിയ നയൻ പിന്നീട് തമിഴ് സിനിമാ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. എന്നാൽ ഇപ്പോഴും മലയാള സിനിമയിലും താരം എത്താറുണ്ട്. നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘നെട്രിക്കണ്‍’. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നെട്രിക്കണ്‍ റിലീസിനെത്തും. കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് മിലിന്ദ് റാവു സംവിധാനം നിർവഹിക്കുന്ന നെട്രിക്കണ്‍. അന്ധയുടെ വേഷത്തില്‍ നയന്‍താര എത്തുന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് പുറത്തുവിട്ടിരുന്നത്. അജ്മല്‍ അമീറും സിനിമയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം തിയേറ്ററുകളിലൂടെ പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസായി എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക