കൊവിഡ് ഭീതിക്കിടെ യുകെയിൽ നോറോവൈറസ് വ്യാപനം കൂടി റിപ്പോർട്ട് ചെയ്യുകയാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (PHE). നോറോവൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ‘വൊമിറ്റിങ് ബഗ്’ എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു.
കഴിഞ്ഞ ആഴ്ച വരെ യുകെയിൽ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു.
വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകും.
വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കുകയും രോഗം മാറിയാലും കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ലക്ഷണങ്ങൾ…
ഛർദ്ദിയും അതിസാരവുമാണ് പ്രധാന ലക്ഷണങ്ങൾ.
വയർവേദന
വയറിളക്കം
ഉയർന്ന പനി
തലവേദന
കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക