മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾക്കൊണ്ടും മികവുറ്റ കഥാപാത്രങ്ങൾക്കൊണ്ടും ശ്രദ്ധേയനായ താരമാണ് ഷമ്മി തിലകൻ. mikachoru ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. അതുല്യ നടൻ തിലകന്റെ മകനെന്ന മേൽവിലാസമില്ലാതെ തന്നെ മലയാള ചലച്ചിത്ര ലോകത്ത് സ്വന്തം കഴിവ് തെളിയിക്കാൻ ഷമ്മി തിലകന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.സിനിമക്കകത്തും പുറത്തും തന്റെ നിലപാടുകൾ വ്യക്തമാക്കുവാൻ ശ്രമിക്കാറുണ്ട് നടൻ ഷമ്മി തിലകൻ.
സമൂഹ മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുകൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അതുപോലൊരു അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. ‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാപെടുക..? – എന്നാണ് ഷമ്മി തിലകൻ ചോദിക്കുന്നത്.
നഗ്നസീനുകള് ചിത്രീകരിച്ച് ഓഡിഷനുകള്‍; ചൂടോടെ വിപണിയിലെത്തും ‘ഹോട്ട് കണ്ടന്റ്’
കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെക്കുകയും വളരെ വേഗത്തിൽ തന്നെ ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി വളരെ ലാളിത്യം നിറഞ്ഞയാളാണ് എന്ന രീതിയിലാണ് അദ്ദേഹം കുട പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയദർശൻ പങ്കുവച്ചത്. ഇതാണ് ഷമ്മി തിലകന്റെ പോസ്റ്റിനാധാരം എന്നാണ് ആളുകൾ പ്രതികരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക