ഫ്രിഡ്ജില്‍ ആഹാര സാധനങ്ങള്‍ വെക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. തിരക്കുപിടിച്ച ജീവിതത്തിൽ ഫ്രിഡ്ജ് വളരെ അത്യാവശ്യമായ ഒരു ഘടകമായി മാറിയിരിക്കുകയാണ്. സമയം ലാഭിക്കാന്‍ ഫ്രിഡ്ജ് ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. ഫ്രിഡ്ജിൽ ആഹാര സാധനങ്ങള്‍ വെക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ഉണ്ട്.
ആഹാര സാധനങ്ങള്‍ ചൂടോടെ പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ചൂടോടെ ആഹാരം ഫ്രിഡ്ജില്‍ വയ്ക്കുമ്ബോള്‍ ഭക്ഷണത്തിന്റെ പുറമെയുള്ള ഭാഗം പെട്ടെന്നു തണുക്കുകയും ഉള്‍ഭാഗം അല്‍പ്പസമയം കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയര്‍ത്തുന്നതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ കേടുവരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഭക്ഷണം ചൂടുമാറിയ ശേഷം പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണു നല്ലത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക