ഗുരുതര സുരക്ഷാ വീഴ്ച കൊച്ചിൻ ഷിപ്പ്യാർഡിൽ ഉണ്ടായെന്ന് കേന്ദ്ര ഏജൻസികൾ. അഫ്ഗാൻ പൗരൻ ആയ ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രോഗിയെ സംബന്ധിച്ചോ, ഈ രോഗി നിലവിൽ എവിടെയെന്നോ വിവരമില്ല. ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യും.
ഈദ് ഗുൽ അറസ്റ്റിലായത് ഇന്നലെയാണ്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ ഈദ് ഗുലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. ചാരപ്രവർത്തനമടക്കം അന്വേഷണ പരിധിയിൽ വരുന്നുണ്ട്.
സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക