പട്ടാമ്പി; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്കിയ ശേഷം തന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ണന് പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു.
”കണ്ണന് പട്ടാമ്പിക്കെതിരെ ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന് പട്ടാമ്പി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്.
സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.” അതേസമയം, കണ്ണന് ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക