കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരിജി നൽകി. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിശദീകരണം അന്വേഷിച്ചു.
രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി ചോദിച്ചുവാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സര്‍ക്കാരിനും സ്വകാര്യ മെഡിക്കല്‍ കോളജുകളോടും വിശദീകരണം തേടി ഹൈക്കോടതി രംഗത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക